പന്തളം: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വച്ച്‌ തട്ടിപ്പ് നടത്തുകയും 40 ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയും ചെയ്ത യുവതിയടക്കം രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റും റിമാന്‍ഡും കഴിഞ്ഞ് ദിവസങ്ങളായിട്ടും വിവരം മാധ്യമങ്ങള്‍ക്ക് നല്‍കാതെ ഒളിച്ചു കളിച്ച്‌ പത്തനംതിട്ട പൊലീസ്. ഒടുവിൽ വിവരം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി ധനകാര്യ സ്ഥാപന ഉടമകള്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു.

ചെറിയ അടിപിടി നടന്നാല്‍ പോലും പ്രതികളുടെ ഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പൊലീസിന്റെ ഇരട്ടത്താപ്പ് പുറത്താക്കുന്നതാണ് നടപടി എന്നും ആരോപണം ഉയരുന്നുണ്ട്. പത്തനംതിട്ട കോളജ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ ആയിരുന്ന കൊടുമണ്‍ ഇടത്തിട്ട ദേവരാഗത്തില്‍ എല്‍. ശ്രീലത(50), സ്ഥാപനത്തിലെ ജോയിന്റ് കസ്റ്റോഡിയന്‍ ആയിരുന്ന ഓമല്ലൂര്‍ സ്വദേശിയും ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി കോട്ടയില്‍ വീട്ടില്‍ താമസമാക്കുകയും ചെയ്ത ആതിര ആര്‍. നായര്‍ (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറസ്റ്റ് വിവരം പൊലീസ് മാധ്യമങ്ങളില്‍ നിന്ന് മറച്ചു. ഈ വിവരം അറിഞ്ഞ് പൊലീസില്‍ അന്വേഷിച്ചെങ്കിലും വിശദമായ വിവരമോ പ്രതികളുടെ ചിത്രമോ നല്‍കാന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ തയാറായില്ല. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് അടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തി. തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടില്ല എന്നായിരുന്നു ഇവരുടെ നിലപാട്.

ആതിരയും ശ്രീലതയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് മണി മുറ്റത്ത് നിധി ലിമിറ്റഡ് ജനറല്‍ മാനേജര്‍ കെ.ബി. ബൈജു , ഹെഡ് ആഡിറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രണയ വിവാഹിതയായ ആതിര ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വച്ച്‌ സ്ഥാപനത്തില്‍ നിന്ന് 21 ലക്ഷത്തിനു മുകളില്‍ തുക എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കല്‍ തുറന്ന് ഈ സ്വര്‍ണം തിരികെ എടുത്ത ശേഷം പകരം മുക്കുപണ്ടങ്ങള്‍ വയ്ക്കുകയായിരുന്നു. പലപ്പോഴായി കൃത്യം നടത്തിയ ശേഷം ആതിരആതിരയും ശ്രീലതയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് മണി മുറ്റത്ത് നിധി ലിമിറ്റഡ് ജനറല്‍ മാനേജര്‍ കെ.ബി. ബൈജു , ഹെഡ് ആഡിറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രണയ വിവാഹിതയായ ആതിര ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വച്ച്‌ സ്ഥാപനത്തില്‍ നിന്ന് 21 ലക്ഷത്തിനു മുകളില്‍ തുക എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കല്‍ തുറന്ന് ഈ സ്വര്‍ണം തിരികെ എടുത്ത ശേഷം പകരം മുക്കുപണ്ടങ്ങള്‍ വയ്ക്കുകയായിരുന്നു. പലപ്പോഴായി കൃത്യം നടത്തിയ ശേഷം ആതിര തനിക്ക് അസുഖം ആണെന്നും ഓഫീസില്‍ വരാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തു. തനിക്ക് അസുഖം ആണെന്നും ഓഫീസില്‍ വരാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തു.

തട്ടിയെടുത്ത പണം കൊണ്ട് ആതിര വീടു വയ്ക്കുകയും കാര്‍ വാങ്ങുകയും ചെയ്തതായും പറയുന്നു. തട്ടിപ്പ് മനസിലാക്കിയ ബാങ്ക് അധികൃതര്‍ പത്തനംതിട്ട ഡി.വൈ.എസ്‌.പിക്ക് പരാതി നല്‍കി. നഷ്ടപ്പെട്ട സ്വര്‍ണവും പണവും പലിശയും തിരികെ നല്‍കിയാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന് കഴിയാതെ വന്നതോടെ ആതിരയെ വിദേശത്ത് നിന്നും നാട്ടിലെത്തിച്ചു. തുടര്‍ന്ന് ശ്രീലതയെയും ആതിരയെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 24 ന് പത്തനംതിട്ട ഡി.വൈഎസ്‌പിക്ക് നല്‍കിയ പരാതിയില്‍ സെപ്റ്റംബര്‍ 13 നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവരം രഹസ്യമാക്കിയതിന് പിന്നില്‍ പൊലീസിന്റെ സ്ഥാപിത താല്‍പര്യം കടന്നു കൂടിയിട്ടുണ്ടെന്നും പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക