ന്യൂഡല്‍ഹി : സ്പായുടെ പേരില്‍ അനാശാസ്യവും വേശ്യാവൃത്തിയും നടത്തിയിരുന്ന സ്ഥാപനം പൊലീസ് പൂട്ടിച്ചു. ഋഷഭ് വിഹാര്‍ ഏരിയയിലെ ‘സ്‌മൈല്‍ എന്‍ സ്പാ’ എന്ന സ്ഥാപനത്തിൽ വിദേശ യുവതികളെ ഉൾപ്പെടെ ഉപയോഗിച്ച് അനാശാസ്യവും വേശ്യാവൃത്തിയും നടക്കുന്നുണ്ടെന്നാണ് പോലീസിനെ ലഭിച്ച വിവരം. തുടര്‍ന്ന് ഇടപാടുകാരായി ചമഞ്ഞ് പൊലീസ് സ്ഥാപനത്തില്‍ കടക്കുകയായിരുന്നു.

പൊലീസ് ചുമതലപ്പെടുത്തിയ കസ്റ്റമര്‍ മസാജ് സെന്ററില്‍ പ്രവേശിച്ചപ്പോള്‍ റിസപ്ഷനിസ്റ്റായ രാജ്കുമാര്‍ എന്നയാള്‍ തായ് പെണ്‍കുട്ടിയുടെ മസാജിന് 2000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ എത്തിയ തായ് പെണ്‍കുട്ടി അധിക സേവനത്തിന് 3000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂവായിരം രൂപ പെണ്‍കുട്ടി വാങ്ങിയതും ഇടപാടുകാരന്‍ പൊലീസ് നമ്ബരിലേക്ക് മിസ്ഡ് കോള്‍ ചെയ്തു. ഇതോടെ പുറത്ത് കാത്തുനിന്നിരുന്ന പൊലീസ് സംഘം ഇരച്ചെത്തി. പൊലീസ് നടത്തിയ റെയിഡില്‍ തായ് പെണ്‍കുട്ടിയെ പണം സഹിതം പിടികൂടി.സ്പായുടെ ഉടമ ആശിഷ് ചോപ്ര എന്ന വ്യക്തിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ അഞ്ച് ഇന്ത്യക്കാരികളായ യുവതികളും തായ്‌ലന്‍ഡ് സ്വദേശികളായ ഏഴ് പെണ്‍കുട്ടികളും ജോലി ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശികളായ എല്ലാ തായ് പെണ്‍കുട്ടികളും ഇന്ത്യയില്‍ രേഖകളില്ലാതെ അനധികൃതമായി താമസിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഹര്‍കേഷ് ഗാബ, സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ്, രാഹുല്‍, അസിസ്റ്റന്റ് എസ്‌ഐമാരായ കരംവീര്‍, രാജീവ് റാണ, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ദീപിക, പരുള്‍, സോനം എന്നിവരടങ്ങുന്ന സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക