പാമ്ബ് സ്വപ്നത്തില്‍ വന്നാല്‍ പോലും നമ്മള്‍ വല്ലാതെ പേടിച്ചു പോകും. മൊബൈലിലോ എല്‍ഇഡി സ്‌ക്രീനിലോ പാമ്ബിനെ കണ്ടാല്‍ വിറയ്ക്കാനും തുടങ്ങും. എന്നാല്‍ ശരിക്കും ഒരു പാമ്ബ് നമ്മുടെ മുന്നില്‍ വന്നാല്‍ എന്ത് ചെയ്യും? ഇത് വളരെയധികം ഭയമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

വെറുതേ നില്‍ക്കുന്ന ഒരാളുടെ തലയില്‍ ഒരു ഒരു പച്ച പാമ്ബ് വീഴുന്നതാണ് വീഡിയോയില്‍. അതിശയകരമെന്നു പറയട്ടെ, ആ വ്യക്തി അതില്‍ ഒട്ടും ഭയപ്പെട്ടില്ല. പാമ്ബ് അവനെ കടിക്കും എന്ന മട്ടില്‍ പതിയെ അവന്റെ മുഖത്തേക്ക് നീങ്ങാന്‍ തുടങ്ങുന്നത് കാണാം. എന്നാല്‍ ഇപ്പോഴും അയാള്‍ക്ക് ഭയമില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.അവന്‍ പുഞ്ചിരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സത്യത്തില്‍ പാമ്ബ് വായയുടെ അടുത്ത് വന്നയുടനെ അയാള്‍ പതിയെ ചെടികളും മരങ്ങളും നിറഞ്ഞ ഭാഗത്തേക്ക് നീങ്ങുകയും അവിടെ പാമ്ബിനെ കൊണ്ട് ചെന്ന് വിടുകയും ചെയ്യുന്നുണ്ട്. പാമ്ബ് ഇറങ്ങി ചെടിയില്‍ കയറുന്നതും കാണാം. ആരെയും അമ്ബരപ്പിക്കുന്ന ദൃശ്യമാണിത്.സോഷ്യല്‍ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇതേ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമിലെ പാമ്ബ്._.ലോകം എന്ന പേജിലും ഇത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക