കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാല്‍ ഭൂരിഭാഗം ആളുകളും ഡാര്‍ക്ക് ചോക്ലേറ്റിനോട് അത്ര താല്‍പര്യം കാണിക്കാറില്ല. മധുരം കുറവാണെന്നതും കയ്പ് അനുഭവപ്പെടുന്നു എന്നുള്ളതുമാണ് ഇതിന് കാരണം.

എന്നാല്‍ സാധാരണ ചോക്ലേറ്റിനേക്കാള്‍ ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊക്കോ അധികമടങ്ങിയ ഗുണനിലവാരമുള്ള ഡാര്‍ക്ക് ചോക്ലേറ്റാണ് പോഷക സമ്ബന്നമായി കണക്കാക്കുന്നത്. പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും അയേണും മഗ്നീഷ്യവും കോപ്പറുമെല്ലാം ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാല്‍ ഹൃദയത്തിലേക്ക് നല്ലരീതിയില്‍ രക്തം എത്തുകയും ചെയ്യും. അതിനാല്‍ സ്‌ട്രോക്ക് പോലെയുള്ള അവസ്ഥയകളെ തടയാന്‍ ഇത് സഹായിക്കും. ഇടയ്‌ക്കിടെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കൂടാതെ ആര്‍ത്തവ സമയത്ത് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ വയറുവേദന ഉള്‍പ്പെടെ ഒഴിവാക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്‌ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മികച്ച പ്രതിവിധി കൂടിയാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാലാണ് ഡാര്‍ക്ക് ചോക്ലേറ്റ് ഇത്തരത്തില്‍ സഹായിക്കുന്നത്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന കോപ്പറും ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക