ദോഹ: ചുവപ്പും വെളുപ്പും കലര്‍ന്ന ബിക്കിനി ടോപ്പ്…. ഇറുകി പിടിച്ച ചുവന്ന ലെഗിന്‍സ്… ഖത്തര്‍ ലോക കപ്പില്‍ ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്ന ഏറ്റവും സെക്സിയായ മിസ് ക്രൊയേഷ്യ, ഇവാനോ നോള്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തന്റെ രാജ്യമായ ക്രൊയേഷ്യ ലോകകപ്പ് കിരീടം ഉയര്‍ത്തിയാല്‍ നഗ്‌നയായി ആഘോഷം നടത്തുമെന്നാണ് മോഡല്‍ പറഞ്ഞിരിക്കുന്നത്. ഇവാനയുടെ വസ്ത്രധാരണം ഖത്തറില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രഖ്യാപനം.

ഖത്തറിന്റെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോഡലും നര്‍ത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച്‌ പറ്റിയത്. ഇപ്പോള്‍ മിന്നും വിജയങ്ങളുമായി ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് കുതിച്ചതോടെ വമ്ബന്‍ പ്രഖ്യാപനം ഇവാന നോള്‍ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ഇവാന ഇട്ട പോസ്റ്റില്‍ ഖത്തറികളുടെ ചിത്രവും ഇടംപിടിച്ചു. ചുവപ്പും വെള്ളയും നിറത്തിലുള്ള ബിക്കിനി ടോപ്പിലും ഇറുകിയ പാന്റിലും നടന്നു നീങ്ങുന്ന ഇവാനയുടെ ചിത്രം പകര്‍ത്തുന്ന ഖത്തറികള്‍. ഈ ചിത്രം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ആ പോസ്റ്റിന് ഇങ്ങനെയാണ് ഇവാന ക്യാപ്ഷന്‍ നല്‍കിയത്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലവ് യുആള്‍. ഇതെല്ലാം അരങ്ങേറുന്നത് വസ്ത്രധാരണത്തിന് കര്‍ശന നിര്‍ദ്ദേശങ്ങളുള്ള ഖത്തറിലാണെന്ന് ഓര്‍ക്കണം.

സംഗതി ഇതൊക്കെയാണെങ്കിലും, ഇവാനയുടെ ഖത്തറി ആരാധകര്‍ ചിരിച്ചുകൊണ്ട് ഈ 30 കാരിയുടെ ഫോട്ടോകള്‍ ചൂടുപോകാതെ പകര്‍ത്തുന്ന തിരക്കിലാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം എല്ലാവരുമായും ഇവാന പങ്കുവച്ചത് ശ്രദ്ധയില്‍ പെട്ട പ്രമുഖ ഖത്തറി സംരംഭകനായ മൊഹമ്മദ്് ഹസന്‍ അല്‍ ജെഫെയ്‌രിയുടെ പ്രതികരണം ഇങ്ങനെ: ‘ ഇവാനയോടുള്ള ഭ്രമം കൊണ്ടല്ല, ഞങ്ങളുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആ വേഷത്തോടുള്ള എതിര്‍പ്പ് കാണിക്കാനാണ് പുരുഷന്മാര്‍ ഫോട്ടോ പകര്‍ത്തുന്നത്’. നാട്ടുകാരനായ ഏതു ഖത്തറിയോടും നിങ്ങള്‍ക്കിത് ചോദിക്കാം, അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക