കേരളത്തില്‍ നടന്ന ബോട്ട് ദുരന്തവും യുവ ഡോക്ടറുടെ മരണവും മുന്‍കൂട്ടി പ്രവചിച്ച ദുരന്തനിവാരണ വിദഗ്ധനും യു.എന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ, കേരളത്തില്‍ വരും കാലങ്ങളില്‍ നടന്നേക്കാവുന്ന പത്ത് സംഭവങ്ങള്‍ പ്രവചിക്കുകയാണ് അദ്ദേഹം. 2030 ആകുമ്ബോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് മുരളിയുടെ കുറിപ്പില്‍ പറയുന്നത്. ഫ്ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് താന്‍ പ്രവചിച്ചു വെച്ചതില്‍ ഇനി ബാക്കിയുള്ളതെന്ന് പറഞ്ഞ അദ്ദേഹം, കൂടുതല്‍ കാര്യങ്ങള്‍ കൂടി പ്രവചിക്കുകയാണ്.

മുരളി തുമ്മാരുകുടിയുടെ പത്ത് പ്രവചനങ്ങള്‍ താഴെ;

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും

2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയില്‍ # 1 ആകും

3. അറേഞ്ച്ഡ് മാരേജ്‌ എന്നുള്ളത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാകും

4. പെന്‍ഷന്‍ പ്രായം അറുപതിന് മുകളില്‍ പോകും

5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയര്‍മെന്റ് ഹോം ഉണ്ടാകും

6. പെരുമ്ബാവൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തും

7. കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും

8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും

9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും

10. കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.

https://m.facebook.com/story.php?story_fbid=pfbid02mZc9syJELJ9cEToMQmCTwYec6CXPREyuNrwv9SbUU5ch5E2a5xhM88jZTFL2LoDGl&id=1093158009&mibextid=Nif5oz

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക