ദോഹ: സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വളരെ അധികം ബലം പിടിക്കുന്ന രാജ്യമാണ് ഖത്തര്‍. ലോകകപ്പ് ഖത്തറില്‍ എത്തിയതോടെ വസ്ത്രധാരണത്തിന്റെ വൈവിധ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് സ്റ്റേഡിയങ്ങള്‍. ബിക്കിനിയണിഞ്ഞും അല്‍പവസ്ത്രം ധരിച്ചും സുന്ദരികള്‍ സ്റ്റേഡിയത്തിലേക്കെത്തുമ്ബോള്‍ ഒട്ടൊക്ക് കൗതുകമാണ് ഖത്തറികള്‍ക്ക്. കഴിഞ്ഞ ദിവസം ബിക്കിനി അണിഞ്ഞ ക്രൊയേഷ്യന്‍ മോഡല്‍ സ്റ്റേഡിയത്തിലൂടെ നടന്നു നീങ്ങിയപ്പോള്‍ കൗതുകത്തോടെ ഒളിഞ്ഞു നോക്കിയ അറബ് വേഷമണിഞ്ഞ ഖത്തറികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇരുവരും മോഡലിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തുക കൂടി ചെയ് തതോടെ സംഗതി വൈറലായി.

മൊറോക്കോയും ക്രൊയേഷ്യയും തമ്മില്‍ നടന്ന മത്സരത്തിലാണ് മുന്‍ മിസ് ക്രൊയേഷ്യയായിരുന്ന ഇവാനാ നോളിന്റെ വരവ്. അതീവ ഗ്ലാമറസ് ആയി എത്തിയ ഇവാനയുടെ വസ്ത്രം കണ്ട ഖത്തറികള്‍ക്ക് കൗതുകം അടക്കാന്‍ കഴിഞ്ഞില്ല. ഇവാനയെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണ് അവര്‍. മാത്രമല്ല ഫോണ്‍ എടുത്ത് ഇവാനയുടെ ചിത്രവും പകര്‍ത്തി. 30കാരിയായ മോഡലും ഡിസൈനറുമായ ഇവാന ലോകകപ്പിന്റെ സെക്സിയസ്റ്റ് ഫാന്‍ ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ഇവാന ഇട്ട പോസ്റ്റില്‍ ഖത്തറികളുടെ ചിത്രവും ഇടംപിടിച്ചു. ചുവപ്പും വെള്ളയും നിറത്തിലുള്ള ബിക്കിനി ടോപ്പിലും ഇറുകിയ പാന്റിലും നടന്നു നീങ്ങുന്ന ഇവാനയുടെ ചിത്രം പകര്‍ത്തുന്ന ഖത്തറികള്‍. ഈ ചിത്രം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ആ പോസ്റ്റിന് ഇങ്ങനെയാണ് ഇവാന ക്യാപ്ഷന്‍ നല്‍കിയത്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലവ് യു ആള്‍.

ഇവാനയുടെ ഫോട്ടോ കണ്ടവരെല്ലാം ഫോട്ടോയിലെ പുരുഷന്മാരുടെ നോട്ടത്തെ കുറിച്ചാണ് കമന്റ് ചെയ്തത്. വേള്‍ഡ് കപ്പ് പ്രമാണച്ച്‌ ഖത്തര്‍ വസ്ത്രധാരണത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ തങ്ങളുടെ ഷോള്‍ഡര്‍ കവര്‍ ചെയ്യണമെന്നും ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിക്കരുതെന്നും അറിയിച്ചിരുന്നു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴയും ജയിലും ശിക്ഷ ലഭിച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക