വിവാഹവേദിയിലേക്ക് കാള ഇടിച്ചുകയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വിവാഹാഘോഷത്തിനു വേണ്ടി ഗംഭീര ഒരുക്കം നടത്തിയ വേദിയിലേക്കാണ് കാളയുടെ ഇടിച്ചുകയറല്‍. അവിടെ എന്ത് സംഭവിച്ചുകാണും എന്ന് കാഴ്ചക്കാര്‍ക്ക് ഉദ്വേഗം ജനിപ്പിക്കുന്ന തരം രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഭക്ഷണ സ്റ്റാളുകള്‍ നിരന്ന വിവാഹപ്പന്തലിലേക്കു കാള ഇടിച്ചുകയറുന്ന 15 സെക്കന്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

തീര്‍ത്തും വന്യമായി കാള ഇടിച്ചുകയറുന്ന കാഴ്ച്ച അതിഥികളെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കിയത്. അടുത്ത നിമിഷം എന്തെല്ലാം നാശനഷ്‌ടങ്ങള്‍ സൃഷ്‌ടിക്കുമെന്ന വേവലാതി ഇത്രയും സമയത്തിനുള്ളില്‍ തന്നെ വീഡിയോയില്‍ പ്രകടം. ഒരാള്‍ ആംഗ്യം കാട്ടി മറ്റൊരു സ്ഥലത്തേക്ക് കാളയുടെ ശ്രദ്ധ ക്ഷണിക്കുന്നതും കാണാം. എന്നാല്‍ അകന്നുമാറുന്നതിനു പകരം, വ്യക്തിയുടെ അടുത്തേക്ക് പായുന്ന കാളയെ ആണ് കാണാന്‍ സാധിക്കുക. ആക്രമണത്തില്‍ നിന്നും സ്വയം ചെറുത്തുനില്‍പ്പ് നടത്താന്‍ അയാള്‍ നിലത്തുവീണ് കിടക്കുന്നതുകാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണാടി കൊണ്ട് അലങ്കരിച്ച ഒരു സ്റ്റോളിലേക്കും കാള കയറുന്നുണ്ട്. ഇതിനുള്ളില്‍ കണ്ണാടി കൊണ്ടുള്ള നിരവധി ഉത്പ്പന്നങ്ങളും കാണാം. വേദിയില്‍ നിന്നും കാള അകന്നതും, അവിടെയുണ്ടായിരുന്ന പലരും ആശ്വാസം കൊണ്ട് നെടുവീര്‍പ്പിട്ടു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി മുന്നേറുകയാണ്. കാള ഇത്ര വേഗം പോയില്ല എങ്കില്‍ ഒരുപക്ഷെ അവിടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായേനെ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക