ഫൂട്ട് റെസ്റ്റ് ഒടിഞ്ഞതോടെ മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് റോഡില്‍ വീണ് മരിച്ചു. കൊല്ലം ചവറ ചിറ്റൂര്‍ പൊന്മന പുത്തന്‍പുര കിഴക്കതില്‍ ഗോകുലം ഗോപകുമാറിന്റെ ഭാര്യ ശോഭ (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്ബതു മണിയോടെയാണ് അപകടം ഉണ്ടായത്.

തീരദേശ പാതയില്‍ ആറാട്ടുപുഴ തറയില്‍കടവ് ഫിഷറീസ് ആശുപത്രിക്കു സമീപം എത്തിയപ്പോഴാണ് ബൈക്കിലെ ഫുട്ട് റെസ്റ്റ് ഒടിഞ്ഞത്. കാറ്ററിങ് ജോലിക്കാരിയായിരുന്നു ശോഭ. ഇളയ മകന്‍ രാഹുലിന്റെ കൂടെ രാമഞ്ചേരി ഭാഗത്തുള്ള കല്യാണ വീട്ടിലേക്ക് വരുമ്ബോഴാണ് സംഭവം. തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക