മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മില്‍ കൈയാങ്കളി. സംഭവത്തിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിലെ ബ്യൂട്ടിപാര്‍ലറിലാണ് കൈയാങ്കളി നടന്നത്.

മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് പണം നല്‍കാന്‍ വീട്ടമ്മ വിസമ്മതിച്ചു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി. പിന്നാലെയാണ് കൈയേറ്റം. ഏറിയാട്, തുരുത്തിപ്പുറം സ്വദേശികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച ഇരുവരും പൊലീസ് അദാലത്തില്‍ പങ്കെടുത്തെങ്കിലും അനുരഞ്ജനത്തിന് തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക