മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും നേതൃത്വം നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റേതടക്കം മികച്ച സിനിമകള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണ കമ്ബനിയാണത്. മുപ്പതില്‍ അധികം ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച്‌ കഴിഞ്ഞു. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഹിറ്റ് നേടിയ ചിത്രങ്ങളാണ്.

അതില്‍ പ്രേക്ഷകര്‍ ഏറ്റവും ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം. മലയാളത്തിലെ ആദ്യത്തെ അമ്ബത് കോടി ചിത്രമായിരുന്നു ദൃശ്യം. അത്രയധികം പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു അത്. ആദ്യത്തെ തവണ കണ്ട അതേ ആകാംക്ഷയോട് കൂടി തന്നെയാണ് ഇന്നും ആ ചിത്രം ഓരോരുത്തരും കാണുന്നത്. പുതുമയുള്ള കഥ, ആരും ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍, ഓരോ കഥാപാത്രങ്ങളുടെയും അഭിനയം അങ്ങനെ എല്ലാം മികച്ച്‌ നിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്. ആശിര്‍വാദ് സിനിമാസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. കോവിഡ് സമയമായതിനാല്‍ തീയേറ്ററുകളില്‍ 50 ശതമാനം മാത്രം ആളുകളെയാണ് തിയേറ്ററുകളില്‍ അന്ന് അനുവദിച്ചിരുന്നത്. അത് കൊണ്ട് തന്നെ ചിത്രം നേരിട്ട് ഒടിടിയിലൂടെയാണ് റിലീസ് ചെയ്തത്. മുപ്പത് കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്.

അടുത്തിടെ അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഹിന്ദി ദൃശ്യം 2 തിയേറ്ററില്‍ റിലീസ് ചെയ്ത് വന്‍ വിജയം ആയി മാറി കഴിഞ്ഞു. ഇതിനോടകം 200 കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം വിദേശ ഗ്രോസ് മാത്രം അന്‍പത് കോടിയോളം ആയി.

ഹിന്ദി പതിപ്പ് വന്‍ വിജയമാകുമ്ബോള്‍ മോഹന്‍ലാലിന്റെ ദൃശ്യം 2 ഒടിടി ഇറക്കിയത് ആശിര്‍വാദ് എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം ആയിരുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ദൃശ്യം 2 ഒടിടിയില്‍ ഇറങ്ങിയിരുന്നെങ്കില്‍ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയേനെ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ആശിര്‍വാദ് നല്ല ഒരു അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും അവര്‍ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക