രണ്ട് ജഡ്ജിമാര്‍ സുപ്രീംകോടതി കാന്റീനില്‍ അപ്രതീക്ഷിതമായി എത്തിയത് അഭിഭാഷകരെ അമ്ബരപ്പിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ് എന്നിവരാണ് അഭിഭാഷകര്‍ക്കൊപ്പം കാപ്പി കുടിക്കാന്‍ കാന്റീനിലെത്തിയത്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിങ്, ആനന്ദ് ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം സംസാരിക്കാനായി ഇതുവരും കാന്റീനില്‍ ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഇത്തരത്തില്‍ അഭിഭാഷകരുമായി സംഭാഷണത്തിലേര്‍പ്പെടാറുണ്ട്. സാധാരണയായി ഉച്ചഭക്ഷണമടക്കം ജഡ്ജിമാരുടെ ചേംബറുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ആ പതിവ് തെറ്റിച്ച്‌ ജഡ്ജിമാര്‍ നേരിട്ട് കാന്റീനിലെത്തിയത് അപൂര്‍വ കാഴ്ചയാണെന്നാണ് കോടതി അധികൃതര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക