തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേയേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങി സിപിഐഎം. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ നീക്കം.

എംഎല്‍എയെ അയോഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രഥമ ദൃഷ്ട്യാ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വിശദീകരിച്ചു. നിയമ പ്രശ്‌നം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ എ ജി യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സജി ചെറിയാനെ അയോഗ്യനാക്കി ക്വാ വാറണ്ടോ പുറപ്പെടുവിക്കണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു രണ്ട് ഹര്‍ജികളിലെ ആവശ്യം. വയലാര്‍ രാജീവന്‍, ബിജു ചെറുമന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹര്‍ജിക്കാരനായ ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി നേതാവിനെ കോടതി വിമര്‍ശിച്ചു. എംഎല്‍എയെക്ക് ജനപ്രതിനിധി നിയമ പ്രകാരം എങ്ങനെ അയാേഗ്യത കല്‍പ്പിക്കുമെന്നാണ് കോടതി ചോദിച്ചത്. തുടര്‍ന്ന് ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കാതെ കോടതി തള്ളുകയായിരുന്നു. മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. പ്രതിഷേധം ഉര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക