പയ്യോളിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്. ഗായത്രിയുടെ മൂന്നു വയസ്സുള്ള മകള്‍ ആരോഹിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പയ്യോളി റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയ്റ്റിനും ഇടയില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഗായത്രിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടസമയത്ത് ഗായത്രിയുടെ കയ്യിലിരുന്ന മകള്‍ ട്രെയിന്‍ ഇടിച്ച ആഘാതത്തില്‍ തെറിച്ചു പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ മാറ്റി. ശ്രീനിലയത്തില്‍ ശ്രീധരന്റെയും സരോജനിയുടെയും മകളാണ് ഗായത്രി. ഭര്‍ത്താവ്: ഇരിങ്ങത്ത് ആശാരികണ്ടി സനീഷ് (മണിയൂര്‍ എന്‍ജിനിയറിങ് കോളേജ്). സഹോദരി: അഞ്ജലി (പയ്യോളി സഹകരണബാങ്ക്).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക