ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലത്തോടൊപ്പം തന്നെ ഏറെ ആകാംക്ഷയോടെ നാം കാത്തിരിക്കുന്ന ജനവിധിയാണ് ദില്ലി മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലേത്. ബി ജെ പിയും എ എ പിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ ഇരുപാര്‍ട്ടികളും ഇതിനോടകം വിജയം അവകാശപ്പെട്ടു കഴിഞ്ഞു.കോണ്‍ഗ്രസാവട്ടെ പ്രതാപ കാലത്തിലേക്കുള്ള തിരിച്ച്‌ വരവിനായി കഠിന പ്രയത്നത്തിലുമാണ്. എന്നാല്‍ ബി ജെ പിയുടേയും കോണ്‍ഗ്രസിന്റേയും പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എ എ പി വന്‍ വിജയം നേടുമെന്നാണ് പുറത്ത് വന്ന സര്‍വേകള്‍ വ്യക്തമാക്കുന്നത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) തിരഞ്ഞെടുപ്പില്‍ ആകേയുള്ള 250 വാര്‍ഡുകളില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) 149 മുതല്‍ 171 വരെ നേടി അധികാരം പിടിക്കുമെന്നാണ് ആജ് തക്കിന്റെ എക്‌സിറ്റ് പോള്‍ പറയുന്നത്. ടൈംസ് നൗവിന്റെ മറ്റൊരു എക്‌സിറ്റ് പോള്‍ പ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടിക്ക് 146 നും 156 നും ഇടയില്‍ വാര്‍ഡുകളാണ് പ്രവചിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരു സര്‍വ്വേകളും 50 ശതമാനത്തിന് മുകളിലുള്ള വോട്ട് വിഹിതവും എ എ പിക്ക് പ്രവചിക്കുന്നു. ബി ജെ പിക്ക് 69-91 സീറ്റുകള്‍ വരെ സീറ്റുകളാണ് ലഭിക്കു. കോണ്‍ഗ്രസ് അതിലും മോശം പ്രകടനമാവും കാഴ്ചവെക്കുകയെന്നും സര്‍വ്വേ പറയുന്നു. മൂന്ന് മുതല്‍ 7 വാര്‍ഡുകള്‍ വരെയാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 15 വര്‍ഷമായി എംസിഡി ഭരിക്കുന്നത് ബിജെപിയാണ്.

അതേസമയം, ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 50 ശതമാനത്തോളം വോട്ടിംങ്ങായിരുന്നു രേഖപ്പെടുത്തിയതെങ്കിലും പ്രധാന എതിരാളികളായ ബി ജെ പിയും എ എ പിയും വലിയ തോതിലുള്ള വിജയമാണ് അവകാശപ്പെട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും 15 വര്‍ഷമായി മുനിസിപ്പല്‍ ബോഡികള്‍ നിയന്ത്രിക്കുന്ന ബിജെപിയും തമ്മിലുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ പ്രധാന വിഷയമായി ഉയര്‍ന്ന് വന്നത് നഗരത്തിലെ മാലന്യ പ്രശ്നങ്ങളായിരുന്നു.

രാജ്യത്ത് 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിപുലീകരിക്കാന്‍ ശ്രമിക്കുന്ന എ എ പിക്കും നേതാവ് അരവിന്ദ് കെജ്‌രിവാളിനും ഈ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എംസിഡി തെരഞ്ഞെടുപ്പിലെ വിജയം ഡല്‍ഹിയില്‍ എഎപിയുടെ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, ദേശീയ രംഗത്ത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുരുതരമായ എതിരാളിയായി ഉയര്‍ന്നുവരാനുള്ള അവരുടെ അഭിലാഷത്തിന് ആക്കം കൂട്ടുകയും ചെയ്യും.

ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ പ്രചാരണത്തിനായി ബി ജെ പി ദില്ലിയില്‍ എത്തിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. 2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് പരാജയം ഏറ്റുവാങ്ങിയ ബി ജെ പിക്ക് 70ല്‍ എട്ട് സീറ്റുകള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക