ശശി തരൂരിനെച്ചൊല്ലിയുള്ള കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. പ്രശ്നങ്ങള്‍ യു.ഡി.എഫ് മുന്നണിയുടെ സ്ഥിരതയെ ബാധിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയാണ് പ്രധാന വിഷയമായത്.

പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ലീഗിന്‍റെ അഭിപ്രായം അവതരിപ്പിക്കും. പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമെന്നും യു.ഡി.എഫില്‍ അഭിപ്രായ സമവായമുണ്ടാക്കുമെന്നും പി.എം.എ സലാം വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക