CrimeFlashKeralaNewsSocial

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ നഗ്നപൂജ നടത്താന്‍ ശ്രമിച്ച കേസ്; കൂടുതല്‍ അറസ്‌റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ നഗ്നപൂജ നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൂടുതല്‍ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ മന്ത്രവാദിയുടെ സഹായിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി അബ്‌ദുല്‍ ജബ്ബാറിന്‍റെ സഹായി കണ്ണങ്കോട് ചരുവിളവീട്ടില്‍ സിദ്ദിഖി(40)നെയാണ് തമിഴ്‌നാട്ടിലെ മധുരയില്‍നിന്ന് ചടയമംഗലം ഇന്‍സ്പെക്‌ടര്‍ സുനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്.

ad 1

നേരത്തെ, ബന്ധുവായ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖിന്‍റെ പേരില്‍ പൂയപ്പള്ളി പൊലീസ് പോക്സോ കേസ് എടുത്തിരുന്നു. അതിനാല്‍ പ്രതിയെ പൂയപ്പള്ളി പൊലീസിന് കൈമാറും. സിദ്ധിഖിനെ വിവിധയിടങ്ങളില്‍ എത്തിച്ച്‌ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

നഗ്നപൂജയുമായി ബന്ധപ്പെട്ട കേസിലെ മറ്റു പ്രതികളായ കുരിയോട് നെട്ടേത്തറ ശ്രുതിനിലയത്തില്‍ ഷാലു സത്യന്‍, സഹോദരി ശ്രുതി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്തൃമാതാവ് ലൈഷയെ പൊലീസ് നേരത്തേ അറസ്‌റ്റ് ചെയ്തെങ്കിലും അവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയും പരാതിക്കാരിയുമായ യുവതിയെ 2016ലാണ് ഷാലു സത്യന്‍ വിവാഹം കഴിച്ചത്. മധുവിധു യാത്രയുടെ പേരില്‍ യുവതിയെ പലസ്ഥലത്തും കൊണ്ടുപോയി മന്ത്രവാദത്തിനു പ്രേരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button