ഏറ്റുമാനൂര്‍: സെന്‍ട്രല്‍ ജംക്‌ഷനില്‍ എറണാകുളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കാര്‍ പൊലീസ് സ്റ്റേഷനു മുന്‍വശത്തെ ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ടുമറിഞ്ഞ് തീപിടിച്ചു. നിയന്ത്രണം വിട്ട വാഹനം ഇടിച്ചു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിച്ചു.

ഉടന്‍തന്നെ കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നു പുകയും തീയും ഉയര്‍ന്നു. വാഹനം പൂര്‍ണമായി കത്തി. അപകടം ഒഴിവാക്കാന്‍ പൊലീസ് എത്തി റോഡ് ബ്ലോക്ക് ചെയ്ത് കോട്ടയം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്നു ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച്‌ തീ കെടുത്താന്‍ ശ്രമിച്ചു. തീ ആളി പടര്‍ന്നതോടെ പിന്മാറി. അഗ്നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ വലിയ വാഹനം എത്തിച്ചു കെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക