ഇടയ്ക്കിടെ മെയില്‍ ചെക്ക് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇന്‍ബോക്സില്‍ വന്ന് കിടക്കുന്ന മെയില്‍ ഓപ്പണ്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്.

ജിമെയില്‍ വഴി എങ്ങനെയൊക്കെയാണ് തട്ടിപ്പ് നടക്കുന്നതെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും ഗൂഗിള്‍ വിശദമാക്കുന്നുണ്ട്. ഗിഫ്റ്റ് കാര്‍ഡുകള്‍ എന്ന പേരിലാണ് മെയിലുകള്‍ വരുന്നത്. ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ചില സ്പാം മെയിലുകളില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. കൂടാതെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീണുപോകരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചും പലരുടെ ഇന്‍ബോക്സില്‍ മെയില്‍ വന്നേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.പണം ഓര്‍ഗനൈസേഷന് അയയ്ക്കുന്നതിന് പകരം നേരിട്ട് അയയ്ക്കാം എന്ന് പറഞ്ഞുള്ള മെയിലുകളാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. സബ്സ്ക്രിപ്ഷന്‍ പുതുക്കണം എന്ന് ആവശ്യവുമായി വരുന്ന മെയിലുകളിലൂടെ തട്ടിപ്പുകള്‍ നടക്കുന്നതും വ്യാപകമാണ്. വര്‍ഷാവസാനമാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത്. ഇന്‍ബോക്സില്‍ എത്തുന്ന മെയിലുകള്‍ ശ്രദ്ധയോടെ വേണം ഓപ്പണ്‍ ചെയ്യാനെന്നാണ് ഗൂഗിള്‍ പറയുന്നത്. മുന്‍നിര സ്ഥാപനങ്ങളൊന്നും ആദ്യം പണം ചോദിക്കാറില്ല എന്നും ഗൂഗിള്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ദിവസം ടെക് ലോകത്തെ മുന്‍നിര കമ്ബനികളായ ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ആഗോള സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏകദേശം ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് പ്രകാരം പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം കമ്ബനി വിലയിരുത്തും. ഇത് വഴി ജീവനക്കാരെ റാങ്ക് ചെയ്യാനാകും.

2023 ന്റെ തുടക്കത്തോടെ ഏറ്റവും മോശം എന്ന് തോന്നുന്ന ജീവനക്കാരെ കമ്ബനി പുറത്താക്കും. ഇതിനായി പുതിയ പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റേറ്റിങ് ഓപ്ഷന്‍ വഴിയാണ് മേധാവികള്‍ക്ക് ടീം അംഗങ്ങളെ റേറ്റ് ചെയ്യാന്‍ കഴിയുക. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബോണസും മറ്റ് ഗ്രാന്റുകളും നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക