പാലക്കാട് വടക്കാഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ ചോദിച്ചതിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. വടക്കാഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്.

അരുണിന്റെ സ്ത്രീ സുഹൃത്തിന്റെ ഫോണ്‍ നമ്ബര്‍ രഞ്ജിത് എന്ന യുവാവ് ചോദിച്ചതിന് പിന്നാലെയാണ് തര്‍ക്കം ഉടലെടുത്തത്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ രഞ്ജിത് അടുത്തുണ്ടായിരുന്ന കരിക്ക് വില്‍പ്പനക്കാരന്റെ കത്തി കൈക്കലാക്കി അരുണിനെ ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അരുണിന് കൂടുതല്‍ പരക്കേല്‍ക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം നിയന്ത്രിച്ചു. കാലിന് വെട്ടേറ്റ അരുണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിനെതിരെ വടക്കാഞ്ചേരി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക