കൊല്ലം: വാട്സാപ്പില്‍ മെസേജ് വരുമ്ബോള്‍ ഫാന്‍ ഓഫാകും, ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് പോകും. ഒരു ഇലക്‌ട്രീഷ്യന്‍റെ വീട്ടില്‍ നടക്കുന്ന വിചിത്ര സംഭവങ്ങളാണിവയൊക്കെ. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് ഇലക്‌ട്രീഷ്യനായ രാജന്‍ എന്നയാളുടെ വീട്ടിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്തതാണോയെന്ന സംശയത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഏഴ് മാസമായാണ് രാജന്‍റെ ഭാര്യ വിലാസിനിയുടെ നമ്ബറില്‍നിന്ന് അവരറിയാതെ, മകള്‍ സജിതയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം വരുന്നതനുസരിച്ച്‌ വീട്ടില്‍ ഓരോ കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇതേക്കുറിച്ച്‌ വീട്ടുകാര്‍ സൈബര്‍ സെല്ലിലും പൊലീസിലുമൊക്കെ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മ അറിയാതെ ഫോണില്‍നിന്ന് മകളുടെ ഫോണിലേക്ക് വാട്ട്സാപ്പ് വഴി എന്ത് സന്ദേശം വരുന്നോ, അത് നടന്നിരിക്കുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ‘ഞാന്‍ നിന്‍റെ വീട്ടിലുണ്ട്’, ‘ഞാന്‍ നിന്‍റെ വീട്ടില്‍ കിണറ്റിനടുത്തുണ്ട്’, നിന്‍റെ വീട്ടിലെ ഫാന്‍ ഇപ്പോള്‍ ഓഫാകും, നീ എന്‍റെ നമ്ബര്‍ ആര്‍ക്കു ആക്കെ പറഞ്ഞു കൊടുത്താലും എനിക്കൊന്നുമില്ല’- ഇങ്ങനെയൊക്കെയാണ് മെസേജുകള്‍ വരുന്നത്.

മാസങ്ങള്‍ക്ക് മുമ്ബ് സ്വിച്ച്‌ ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചതോടെയാണ് ഈ സംഭവങ്ങള്‍ ആരംഭിക്കുന്നത്. ഇലക്‌ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടില്‍ നിരന്തരമായി സ്വിച്ച്‌ ബോര്‍ഡും വൈദ്യുത ഉപകരണങ്ങളും കത്തിനശിക്കുന്നത് എങ്ങനെയാണെന്ന് എത്ര പരിശോധിച്ചിട്ടും രാജന് മനസിലാക്കാന്‍ കഴിഞ്ഞില്ല.

ഉപകരണങ്ങളും സ്വിച്ച്‌ ബോര്‍ഡും വയറിങ്ങുമൊക്കെ മാറ്റിനോക്കിയെങ്കിലും കത്തിനശിക്കല്‍ തുടര്‍ന്നു. ഇതോടെ വീട്ടിലെ വയറിങ്ങും സ്വിച്ച്‌ ബോര്‍ഡുകളും വൈദ്യുത ബന്ധം വിച്ഛേദിച്ച നിലയിലാണ് ഇപ്പോഴുള്ളത്.സജിതയുടെ വാട്സാപ്പില്‍ ഫാന്‍ ഓഫാകും എന്ന് മെസേജ് വന്നാലുടന്‍ ഫാന്‍ ഓഫാകും. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് പറഞ്ഞതിന് പിന്നാലെ അങ്ങനെ സംഭവിച്ചു. പറഞ്ഞാല്‍ ആര്‍ക്കും വിശ്വാസം വരില്ലെങ്കിലും ഇതൊക്കെ കുറച്ചുകാലമായി തങ്ങള്‍ അനുഭവിച്ചുവരികയാണെന്നാണ് സജിത പറയുന്നത്.

രാജന്‍റെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പൊലീസിനും വ്യക്തതയില്ല. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വിലാസിനിയുടെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് മനസിലായി. ഫാന്‍ ഓഫാകുന്നതും ടാങ്ക് നിറയുന്നതും സ്വിച്ച്‌ ബോര്‍ഡുകള്‍ കത്തിനശിക്കുന്നതും എങ്ങനെ സംഭവിക്കുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും സൈബര്‍ സെല്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക