2010ലെ സൗത്ത് ആഫ്രിക്കന്‍ ലോകകപ്പില്‍ കിരീടം നേടിയതിന് ശേഷം കാര്യമായ മുന്നേറ്റം ലോകകപ്പില്‍ നടത്തുവാന്‍ കഴിയാത്തവര്‍ ആണ് സ്പെയിന്‍.എന്നാല്‍ ഇത്തവണ ലൂയിസ് എന്‍റിക്കെയുടെ കീഴില്‍ വലിയ പ്രതീക്ഷകളോടെയാണ് അവര്‍ ഖത്തറിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരത്തിനായി അവര്‍ ഇറങ്ങുകയാണ്.

ഇന്ത്യന്‍ സമയം രാത്രി 9.30 ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് സ്പാനിഷ് ടീമിന്റെ എതിരാളികള്‍. താരനിബിഡമായൊരു ടീമുമായാണ് എന്‍റിക്കെ ലോകകപ്പിന് എത്തിയിരിക്കുന്നത്. ഗോള്‍വലയം മുതല്‍ മുന്നേറ്റനിരവരെ യൂറോപ്യന്‍ ലീഗുകളില്‍ പയറ്റിതെളിഞ്ഞ താരങ്ങള്‍ ആണുള്ളത്. അല്‍വാരോ മൊറാറ്റ അല്ലാതെ മറ്റൊരു മികച്ച നമ്ബര്‍ 9 സ്ട്രൈക്കര്‍ ടീമില്‍ ഇല്ല എന്നുള്ളത് മാത്രമാണ് സ്പെയിന് നിലവിലുള്ള പോരായ്മ.കുറിയ പാസുകളിലൂടെയും പന്തടക്കത്തിലൂടെയും മൈതാനം നിറഞ്ഞു കളിക്കുന്ന ശൈലിയാണ് സ്പെയിനിന്റെ. അതുകൊണ്ടുതന്നെ കാലില്‍ പന്ത് കിട്ടുമ്ബോഴെല്ലാം കൗണ്ടര്‍ അറ്റാക്ക് നടത്താന്‍ ആകും കോസ്റ്റാറിക്ക പ്ലാന്‍ ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014ല്‍ ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വായ് എന്നിവര്‍ ഉള്‍പ്പെടുന്ന മരണഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ ടീമാണ് കോസ്റ്റാറിക്ക. അതുകൊണ്ടുതന്നെ അവരെ വിലകുറച്ചു കാണുവാന്‍ സ്പെയിന് സാധിക്കുകയില്ല. ഏകദേശം ഇത്തവണയും അതുപോലൊരു മരണഗ്രൂപ്പില്‍ തന്നെയാണ് അവരുള്ളത്. അന്നത്തെ മികവ് ഇത്തവണത്തെ ലോകകപ്പിലും അവര്‍ പുറത്തെടുത്താല്‍ സ്പെയിനും, ജര്‍മനിയും, ജപ്പാനുമെല്ലാം അല്പം വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്തായാലും കോസ്റ്റാറിക്കയെ തകര്‍ത്ത് ലോകകപ്പില്‍ വരവ് അറിയിക്കുവാന്‍ സ്പാനിഷ് പടയ്ക്ക് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

ലൈവായി കാണാൻ ചുവടെയുള്ള ചിത്രത്തിൽ അമർത്തുക👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക