മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശി നിവേദിത സൂരജ് (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഇ.ടി.വി ഭാരത് ചാനലില്‍ ജോലി ചെയ്തുവരികയായിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി തൃശൂര്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ വച്ച്‌ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ അനുശോചിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക