യുവതിക്കൊപ്പമുള്ള ചിത്രം ഓണ്‍ലൈന്‍ വഴി മോശമായി രീതിയില്‍ പ്രചരിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ”കുറച്ച്‌ നല്ല മനുഷ്യരും അവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് മനസിലാകുന്നത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഒരു പരിപാടിക്കിടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തതിന് നിപരാധിയായ ഈ പെണ്‍കുട്ടി ഒരുപാട് സഹിച്ചു. നിങ്ങളുടെ രോഗാതുരതമായ മനസ് സ്വന്തം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കൂ”- എന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

രാഷ്ട്രീയ നേട്ടത്തിനായിശശി തരൂരിനൊപ്പമുള്ള ഫോട്ടോ നിരവധിയാളുകള്‍ മോശമായി പ്രചരിപ്പിക്കുന്നത് കണ്ട് ഹൃദയം തകര്‍ന്നുപോയി എന്ന് കാണിച്ച്‌ പെണ്‍കുട്ടിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഞാന്‍ കൂടി ക്ഷണിതാവായ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. വലിയ എഴുത്തുകാരനായ അദ്ദേഹത്തിനൊപ്പം നിന്ന് പലരും ഫോട്ടോ എടുക്കുന്നുണ്ട്. അങ്ങനെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്തതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അല്ലാതെ രാഷ്ട്രീയമായതോ സ്വകാര്യമായതോ ഒരു തരത്തിലുള്ള കഥകളും അതിനു പിന്നിലില്ല. എന്നാല്‍ ആളുകള്‍ നൂറുകണക്കിന് കഥകള്‍ മെനയാന്‍തുടങ്ങി. രാഷ്ട്രീയ നേട്ടത്തിനായി ഈ ചിത്രം ആളുകള്‍ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ തകര്‍ന്നുപോയി. യുവതി എഴുതി. സൈബര്‍ ആക്രമണത്തിനു ശേഷം ഈ ഫോട്ടോ എടുത്തുമാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക