നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ജീവിയാണ് പാമ്ബുകള്‍. വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും പാമ്ബിനെ പേടിയില്ലാത്തവര്‍ വളരെ വിരളമാണ്. അപ്പോള്‍ പിന്നെ പാമ്ബിന്റെ കടിയേറ്റാലത്തെ അവസ്ഥയെ കുറിച്ച്‌ പറയേണ്ടതില്ലല്ലോ. വിഷമില്ലാത്ത പാമ്ബാണ് കടിക്കുന്നതെങ്കില്‍ പേടിക്കേണ്ടതില്ല. എന്നാല്‍ വിഷപ്പാമ്ബാണ് കടിക്കുന്നതെങ്കില്‍ കാര്യം നിസാരമല്ല. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ പോലും നഷ്ടമാകാനുള്ള സാഹചര്യമുണ്ടാകും.പാമ്ബുകളുടെ വിഷം മനുഷ്യ ശരീരത്തില്‍ എത്തുമ്ബോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

നിമിഷനേരം കൊണ്ടാണ് പാമ്ബിന്‍ വിഷം ശരീരത്തെയാകെ ബാധിക്കുന്നത്. വിഷം മനുഷ്യരക്തവുമായി കലരുമ്ബോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ ഒരാള്‍ പാമ്ബിന്റെ വിഷം ശേഖരിക്കുന്നത് കാണാം. ശേഷം ഈ വിഷം കുപ്പിയില്‍ നിന്ന് സിറിഞ്ചിലേക്ക് എടുക്കുന്നു. മറ്റൊരു ഗ്ലാസില്‍ മനുഷ്യരക്തവും വച്ചിട്ടുണ്ട്. ഇതിലേക്കാണ് സിറിഞ്ചില്‍ ശേഖരിച്ച വളരെ ചെറിയ അളവിലുള്ള വിഷം ഒഴിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ രക്തം ഒരു മാംസക്കട്ടയായി മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരാളെ പാമ്ബ് കടിച്ചാലും ഇത് തന്നെയാണ് സംഭവിക്കുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്. ശരീരത്തിലെ രക്തം കട്ട പിടിച്ച്‌ കഴിഞ്ഞാല്‍ സ്‌ട്രോക്ക് ഉണ്ടാകാനോ മരണത്തിന് വരെ ഇത് കാരണമാവുകയോ ചെയ്യും. അതുകൊണ്ടാണ് പാമ്ബ് കടിയേറ്റാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടണമെന്ന് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക