സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനൊരുങ്ങി സേര്‍ച്ച്‌ എന്‍ജിന്‍ ഭീമനായ ഗൂഗിള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്ബനിയുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണാണ് വിപണിയില്‍ പുറത്തിറക്കുക. അടുത്ത വര്‍ഷം മെയ് മാസത്തില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന ഈ സ്മാര്‍ട്ട്ഫോണിന്റെ വില ഏകദേശം 1,799 ഡോളറാണ് (ഏകദേശം 1.5 ലക്ഷം രൂപ) കണക്കാക്കുന്നത്. അതേസമയം, ഈ സ്മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല.

പ്രധാനമായും രണ്ട് കളര്‍ വേരിയന്റിലാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങാന്‍ സാധ്യത. വെളുപ്പ്, കറുപ്പ് എന്നിവയാണ് കളര്‍ വേരിയന്റുകള്‍. ഡിസ്പ്ലേക്ക് 7.6 ഇഞ്ച് വലിപ്പമാണ് പ്രതീക്ഷിക്കുന്നത്. 120 ഹെട്സ് റിഫ്രഷ് റേറ്റും ഉണ്ടായേക്കും. മടക്കാവുന്ന ഫോണുകള്‍ അവതരിപ്പിക്കുമ്ബോള്‍ ടാബുകള്‍ക്കും ഫോര്‍ഡബിള്‍ ഫോണുകള്‍ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന പ്രത്യേക ആന്‍ഡ്രോയിഡ് ഒസ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താഴെയും മുകളിലുമായി രണ്ട് സ്പീക്കറുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഫിംഗര്‍പ്രിന്റ് റീഡര്‍ പവര്‍ ബട്ടണില്‍ ഉള്‍പ്പെടുത്തിയേക്കും. ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 9.5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറകളാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ചേരുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ I/O യില്‍ അവതരിപ്പിക്കാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക