കോട്ടയം: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍. ഉരുള്‍ പൊട്ടലില്‍ കനത്ത നാശ നഷ്ടം ഉണ്ടായതയാണ് സൂചന.തലനാടിന് സമീപം മേസ്തിരിപടിയില്‍ റോഡില്‍ വെള്ളം കയറി. കനത്ത മഴയില്‍ ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി.

മീനച്ചിലാറിന്‍റെ കൈവഴികളില്‍ നീരൊഴുക്ക് ശക്തമായി. തീക്കോയി, തലനാട്, അടുക്കം, മേലടുക്കം, ചാമപ്പാറ മേഖലകളിലാണ് മണിക്കൂറുകളായി ശക്തമായ മഴ പെയ്യുന്നത്.അതിനിടെ ഒറ്റയീട്ടിക്ക് സമീപം കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടു. മലയോരത്തെ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുവരെ ഒരിടത്തും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. ജില്ലയുടെ മലയോര മേഖലകളില്‍ രാത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രദേശത്തു ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ജനങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക