മൂന്നാറില്‍ പടയപ്പയുടെ ആക്രമണങ്ങള്‍ വർദ്ധിച്ചു വരുന്നതില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. ഭക്ഷണവും കുടിവെള്ളവും ലഭ്യമാവാത്തതിനെ തുടർന്നാണ് ആന ജനവാസമേഖലയില്‍ ഇറങ്ങുന്നതെന്നും ഇത് ഒരുക്കി നല്‍കുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്നുമാണ് വിമർശനങ്ങള്‍ ഉയരുന്നത്.

കാട്ടാനയെ തുരത്തുന്നതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ ഫലപ്രദമായ രീതിയില്‍ പടയപ്പയെ വനത്തിലേക്ക് തുരത്തുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു എന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നും മാട്ടുപ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും പടയപ്പ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കടകള്‍ തകർക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കില്‍ മയക്കുവെടി വച്ച്‌ വീഴ്‌ത്താനാണ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക