മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ വിനോദസഞ്ചാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

പുതുവര്‍ഷത്തലേന്നാണ് സനീഷും സുഹൃത്തായ സ്ത്രീയും പഴയ മൂന്നാറിലെ ഹോട്ടലില്‍മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തില്‍ പോയി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് വാതില്‍ തകര്‍ത്തതോടെയാണ് ശൗചാലയത്തിനുള്ളില്‍ കഴുത്തില്‍ കയര്‍കുരുക്കി മരിച്ചനിലയില്‍ യുവാവിനെ കണ്ടത്.ഞായറാഴ്ച രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോട്ടലിലിരുന്ന് മദ്യപിച്ചിരുന്നതായാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക