പടയപ്പ വീണ്ടും ജനവാസമേഖലയില്‍. വാഗവരി ലക്കം ന്യൂ ഡിവിഷണിലാണ് ആനയിറങ്ങിയത്. വ്യാഴാഴ്ച രാത്രി പ്രദേശത്തെത്തിയ ആന മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് കാട് കയറിയത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം എത്തിയ കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ലയങ്ങള്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നതിനിടെ വഴിവിളക്കുകളും തകര്‍ത്തു. പ്രദേശവാസിയായ മാടസ്വാമിയുടെ വീട്ടിലെത്തിയ പടയപ്പ പശുക്കള്‍ക്കായി കരുതിയ തീറ്റപ്പുല്ല് ആഹാരമാക്കി. തൊഴിലാളികള്‍ മറയൂരില്‍ നിന്നും വിലകൊടുത്ത് വാങ്ങിയ പുല്ലാണ് ആന ഭക്ഷിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നാര്‍, മറയൂര്‍, ചട്ടമൂന്നാര്‍ എന്നിവിടങ്ങളില്‍ തമ്ബടിച്ചിരിക്കുന്ന ആന ജനവാസമേഖലയിലെത്തി നാശനഷ്ടമുണ്ടാക്കുന്നത് പതിവാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക