ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷോയ്‌ബ് മാലിക്കും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടൊപ്പം വാര്‍ത്തകളില്‍ ഇടം പിടിച്ച പേരാണ് പാക് മോഡലും നടിയുമായ അയ്ഷ ഒമറിന്റെത്. സാനിയയുടെയും ഷൊയ്‌ബ് മാലിക്കിന്റെയും വിവാഹമോചനത്തിന് പിന്നില്‍ അയ്‌ഷ ഒമര്‍ ആണെന്നാണ് ഇന്റര്‍നെറ്റില്‍ പരക്കുന്ന അഭ്യൂഹം. അയ്ഷ ഒമറും ഷോയ്‌ബ് മാലിക്കും തമ്മിലുള്ള ഫോട്ടോ ഷൂട്ട് അടുത്തുടെ വൈറലായിരുന്നു. ഈ ഫോട്ടോ ഷൂട്ടാണ് വിവാഹമോചനത്തിനുള്ള കാരണമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോള്‍ഡ് രംഗങ്ങളുള്ള ഫോട്ടോഷൂട്ടിനെ കുറിച്ച്‌ അടുത്തിടെ ഒരഭിമുഖത്തില്‍ ഭാര്യ സാനിയ എന്താണ് പറഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷൊയ്‌ബിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യത്തോട് ഷൊയ്‌ബ് കൃത്യമായി പ്രതികരിച്ചിരുന്നില്ല, ഇതിന് പിന്നാലെയാണ് സാനിയ ഷോയ്‌ബുമായുള്ള ബന്ധം വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ മോചന വാര്‍ത്തകളെക്കുരിച്ച്‌ സാനിയയോ ഷൊയ്ബോ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. രസകരമായ കാര്യം, അവര്‍ ഇപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം പിന്തുടരുന്നു എന്നതാണ്. അടുത്തിടെ സാനിയ തന്റെ മകനുമൊത്തുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും “ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെ എന്നെ നയിക്കുന്ന നിമിഷങ്ങള്‍ ” എന്ന് കുറിച്ചിരുന്നു.”തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു?” എന്നെഴുതിയ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും അവള്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പോസ്റ്റ് ചെയ്തു.

നേരത്തെ ഷോയിബ് മാലിക്കിനൊപ്പം ദുബായിലെ പാം ജുമൈറയിലെ വില്ലയിലായിരുന്നു സാനിയ, എന്നാല്‍ അടുത്തിടെ ദുബായിലെ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. മറ്റൊരു രസകരമായ കാര്യം, പാകിസ്ഥാന്‍ ക്രിക്കറ്റ് ഷോയായ ‘ആസ്ക് ദി പവലിയന്‍’ എന്ന ഷോയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഷോയ്ബിനോട് സാനിയയുടെ ടെന്നീസ് അക്കാദമികളുടെ ലൊക്കേഷനെക്കുറിച്ച്‌ വഖാര്‍ യൂനിസ് ചോദിച്ചതാണ്. അക്കാദമികളെ കുറിച്ച്‌ തനിക്ക് കാര്യമായൊന്നും അറിയില്ലെന്ന് ഷൊയ്ബ് മറുപടി നല്‍കി. ഷോയിബിന്റെ പ്രതികരണം വഖാര്‍ യൂനിസിനെ അത്ഭുതപ്പെടുത്തിയിരുന്നു.അതേസമയം, സാനിയയും ഷൊയ്ബും ബന്ധം വേര്‍പെടുത്താനുള്ള നിയമനടപടികള്‍ ആരംഭിച്ചതായാണ് സൂചന നിയമപരമായ നടപടികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഇരുവരും വേര്‍പെട്ടാണ് കഴിയുന്നതെന്നും താരങ്ങളുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക