ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചതോടെ സംസ്ഥാനത്ത് വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. ആകെ കുറഞ്ഞത് 3.13 ലക്ഷം പേരാണ്. മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും നീക്കുന്ന പതിവു രീതിക്കു പുറമേ ഒന്നിലേറെത്തവണ പട്ടികയില്‍ പേരുള്ളവരെ ആധാര്‍ ബന്ധിപ്പിക്കലിലൂടെ കണ്ടെത്തി നീക്കിയതോടെയാണ് ഇന്നലെ പ്രസിദ്ധീകരിച്ച നിയമസഭാ, ലോക്സഭാ കരട് വോട്ടര്‍‌പട്ടികയില്‍ എണ്ണം കുറഞ്ഞത്.

ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരുണ്ടായിരുന്നു. പുതിയ പട്ടികയില്‍ ഇത് 2,71,62,290 ആയി കുറഞ്ഞു. പുതുതായി 1,10,646 പേര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടു കൂടിയാണ് 3,13,701 പേരുടെ കുറവുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റില്‍ (http://www.ceo.kerala.gov.in) കരട് വോട്ടര്‍പട്ടികയുടെ വിവരങ്ങള്‍ ലഭിക്കും. താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ പക്കലും വോട്ടര്‍പട്ടികയുണ്ട്. അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസില്‍നിന്ന് വോട്ടര്‍പട്ടിക ശേഖരിക്കാം. പട്ടികയെക്കുറിച്ചുള്ള പരാതികളും മറ്റും ഡിസംബര്‍ 8 വരെ സമര്‍പ്പിക്കാം.

17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഇത്തവണ മുതല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ 4 യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ്സ് പൂര്‍ത്തിയാകുന്നത് അതനുസരിച്ച്‌ അപേക്ഷ പരിശോധിക്കുകയും പട്ടികയില്‍ ചേര്‍ക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കിട്ടും. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 5നു പ്രസിദ്ധീകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക