റിലീസിനൊരുങ്ങുന്ന ഫിലിപ്സ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സിനിമയുടെ പ്രമോഷനായി നടൻ വിനീത് ശ്രീനിവാസനെ സമീപിക്കുന്നതും എന്നാല്‍ വിനീത് അതിന് സമ്മതിക്കാതിരിക്കുന്നതുമാണ് വീഡിയോയില്‍.

ഫിലിപ്സ് ചിത്രത്തിലെ നായകൻ നോബിള്‍ തോമസാണ് വിനീതിനെ സമീപിക്കുന്നത്.ഈ സിനിമയില്‍ അഭിനയിക്കുകയോ നിര്‍മിക്കുകയോ ഒന്നും ചെയ്യാത്ത, ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത താന്‍ എന്തിന് ഈ ചിത്രം പ്രമോട്ട് ചെയ്യണമെന്നായിരുന്നു നോബിളിനോട് വിനീതിന്‍റെ ചോദ്യം.എന്നാല്‍ അവസാനം ഒരു ടി ഷര്‍ട്ട് നല്‍കിയ ശേഷം കുറച്ച്‌ കുട്ടികളുടെ കൂടെ വന്നു ഫോട്ടോ എടുക്കുവാൻ മാത്രം നോബിള്‍ ആവശ്യപ്പെടുന്നു. ആരാധകര്‍ക്കൊപ്പം സന്തോഷത്തോടെ നിന്ന് വിനീത് ഫോട്ടോയും എടുക്കുന്നു, അവിടെയാണ് ട്വിസ്റ്റ്. വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Njan ee Padam promote cheyula #Philips

Posted by Dhananjay Shankar on Friday, 10 November 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക