മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുറച്ചുനാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതേസമയം മക്കളായ വിനീതും ധ്യാനും മലയാള സിനിമയിൽ സജീവമാണ്.

ഇപ്പോഴിതാ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ തന്റെ ആരാധകരുമായി ഒരു മാഗസിൻ കവർ പങ്കുവെച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ അക്കരെ അക്കരെ അക്കരെയുടെ മുഖചിത്രമുള്ള ഒരു ഇംഗ്ലീഷ് മാഗസിനാണ് വിനീത് പങ്കുവെക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

 30 വര്‍ഷമോ അതില്‍ കൂടുതലോ ആയിരിക്കണം , അക്കരെ അക്കരെ അക്കരെ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വന്ന അച്ഛന്റെ സ്യൂട്ട് കേസില്‍ ഈ മാഗസിന്‍ കവര്‍ കണ്ടിരുന്നു.ഏറെക്കാലം അദ്ദേഹം ഇത് സ്വന്തം ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്നു. ഇന്ന് അച്ഛന്റെ പഴയ പുസ്തകങ്ങള്‍ പരിശോധിക്കുമ്ബോള്‍ ഞാന്‍ അത് കണ്ടെത്തി. 30 വര്‍ഷത്തിനു ശേഷവും, ഇന്നും അത് അതേപോലെ തന്നെയുണ്ട്’ മാഗസിന്റെ ചിത്രത്തോടൊപ്പം വിനീത് കുറിച്ചു.

സിനിമ മേഖലയിലും പുറത്തുമുള്ള നിരവധിപേര്‍ ഈ പോസ്റ്റിനു കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.സി ഐ ഡി രാംദാസിന്റെയും വിജയന്റെയും കഥ പറഞ്ഞ അക്കരെ അക്കരെ അക്കരെ 1990 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് . ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശന്‍ ആയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക