മലപ്പുറം: എതിരെവന്ന സ്വകാര്യ ബസിന്റെ ചില്ല് ഓടിവന്ന് ഇടിച്ചുതകര്‍ത്ത് യുവാവ്. പെരിന്തല്‍മണ്ണയില്‍ ജൂബിലി ജംഗ്‌ഷനിലാണ് സംഭവമുണ്ടായത്. പാഞ്ഞെത്തിയ ഇയാള്‍ ബസിന്റെ ചില്ലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വന്‍ ശബ്‌ദത്തോടെ ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുപോയ ഇയാള്‍ ആദ്യം റോഡില്‍ ഇരുന്നശേഷം ഉടന്‍ എഴുന്നേറ്റ് ഡ്രൈവ‌ര്‍ ക്യാബിനില്‍ കയറി സ്‌റ്റിയറിംഗിന് മുകളില്‍ കാലുവച്ച്‌ ഇരിക്കുകയും ചെയ്‌തു.

https://fb.watch/gI66hD-ncE/

താന്‍ ബ്രസീല്‍ താരം നെയ്‌മറുടെ ആരാധകനാണെന്നും അര്‍ജന്റീനയുടെ നിറമുള‌ള ബസ് കണ്ട് ‘ഹെഡ്’ ചെയ്‌തതാണെന്നുമാണ് യുവാവ് സംഭവം കണ്ട് സ്ഥലത്ത് ഓടിയെത്തിയവരോട് പറഞ്ഞ വിശദീകരണം. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യ ലക്ഷണങ്ങള്‍ കണ്ടതോടെ അടുത്തുള‌ള ആശുപത്രിയിലേക്ക് മാറ്റി. തലയിലും ശരീരത്തിലെ പലഭാഗത്തും ഇയാക്ക് പരിക്കേറ്റിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക