ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന വീട്ടമ്മയുടെ നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പോലീസുകാരനെതിരേ കേസെടുത്തു. വിജിലന്‍സില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അരുവിക്കരയ്ക്കു സമീപം കാച്ചാണി സ്‌നേഹവീട്ടില്‍ സാബു പണിക്കര്‍ക്ക്(48) എതിരേയാണ് അരുവിക്കര പോലീസ് കേസെടുത്തത്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നാണ് കേസ്.

വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി പീഡിപ്പിക്കുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി. പ്രതി ഒളിവിലാണെന്ന് അരുവിക്കര പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക