നയതന്ത്രം, രാഷ്ട്രീയം, സാമ്ബത്തിക ശാസ്ത്രം എന്നിവയില്‍ വൈദഗ്ധ്യമുള്ള ആളായിരുന്നു ചാണക്യന്‍. ഒരു മനുഷ്യന്റെ ജീവിതത്തില്‍ അവര്‍ക്ക് വിജയം നേടാനായി വിലമതിക്കാനാകാത്ത ചിന്തകള്‍ മഹാപണ്ഡിതനായ ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അറിവിന്റെ കലവറയാണ് അദ്ദേഹം രചിച്ച ചാണക്യനീതി. ജീവിതം വിജയകരവും ആസ്വാദ്യകരവുമാക്കാനുള്ള നിരവധി കാര്യങ്ങള്‍ ചാണക്യനീതിയിലുണ്ട്. ചാണക്യന്റെ നയങ്ങള്‍ ഇന്നും പ്രസക്തവും ജനങ്ങളെ നയിക്കുന്നതുമാണ്.

സാമ്ബത്തിക കാര്യങ്ങളില്‍ ഒരു വ്യക്തി പാലിക്കേണ്ട അച്ചടക്കങ്ങള്‍ ചാണക്യ നീതിയില്‍ വിവരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു കോടീശ്വരനില്‍ നിന്ന് ദരിദ്രനാകാന്‍ അധികനാള്‍ വേണ്ടിവരില്ല. ചാണക്യനീതിയില്‍ പറയുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുക

ചാണക്യനീതി പ്രകാരം ഒരു വ്യക്തി സമ്ബത്ത് ശേഖരിച്ചു വയ്ക്കണം. നിങ്ങളുടെ മോശം സമയങ്ങളില്‍ പണം നിങ്ങളുടെ സഹായത്തിനെത്തും. പ്രതിസന്ധി ഘട്ടങ്ങളില്‍ പണവും ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നുവെന്ന് ചാണക്യ നയത്തില്‍ പറഞ്ഞിട്ടുണ്ട്. പണം ഒരു വ്യക്തിയുടെ പക്കലുണ്ടെങ്കില്‍, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അതേസമയം, പണമില്ലാത്തപ്പോള്‍ അത് പിരിമുറുക്കത്തിനും പിണക്കത്തിനുമെല്ലാം കാരണമാകുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന ആളുകള്‍ എപ്പോഴും വിഷമത്തിലായിരിക്കുമെന്ന് ചാണക്യ നിതി പറയുന്നു. പണം ചെലവാക്കുമ്ബോള്‍ ചിന്തിച്ച്‌ ചെലവാക്കണം. ആവശ്യമുള്ളപ്പോള്‍ മാത്രം പണം ചെലവഴിക്കണം. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കുക.

ഒരിക്കലും അധാര്‍മിക പ്രവൃത്തികള്‍ ചെയ്യരുത്

ചാണക്യ നിതി അനുസരിച്ച്‌, നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ ഒരിക്കലും അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്യരുത്. ദുശ്ശീലങ്ങള്‍ മനുഷ്യനെ ദരിദ്രനാക്കുന്നു. നിങ്ങള്‍ സമ്ബന്നനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദുശ്ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. തെറ്റായ നടപടികളിലൂടെ പണം നേടിയാന്‍ ലക്ഷ്മി ദേവി ദേഷ്യപ്പെടുകയും നിങ്ങളെ വിട്ടുപോവുകയും ചെയ്യുന്നു.

പണം സംരക്ഷിക്കുക

പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചാണക്യ നിതി പറയുന്നു. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ പിന്നീട് കഷ്ടപ്പെടേണ്ടി വരും. കഠിനാധ്വാനത്തിലൂടെയാണ് സമ്ബത്ത് സമ്ബാദിക്കുന്നത്. അതുകൊണ്ടുതന്നെ പണത്തെ ഒരിക്കലും വിലകുറച്ചു കാണരുത്. പണം സംരക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടും. അതുമൂലം നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.

ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ ചാണക്യസൂത്രം

ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് ചാണക്യ നിതിയില്‍ വിവരിക്കുന്നു. ഇതോടൊപ്പം ലക്ഷ്മീദേവിയെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. മോഷണം, ചൂതാട്ടം, അനീതി, വഞ്ചന എന്നിവയിലൂടെ പണം സമ്ബാദിക്കുന്നവര്‍ വേഗത്തില്‍ സമ്ബന്നരാകും. എന്നാല്‍ അവരുടെ സമ്ബത്ത് നശിക്കാനും അധികനാള്‍ വേണ്ടിവരില്ല എന്ന് ചാണക്യനീതിയില്‍ പറയുന്നു. വഞ്ചിച്ചോ ആരെയെങ്കിലും വേദനിപ്പിച്ചോ സമ്ബാദിക്കുന്ന പണവും നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും കൊണ്ടുവരും.

ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവര്‍ അതിന്റെ ദോഷഫലങ്ങളും അനുഭവിക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കില്‍ എപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യുക. പണം നന്നായി ഉപയോഗിക്കുക. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. കള്ളം പറയരുത്, ആരെയും ഉപദ്രവിക്കരുത്. ആരെയും ദരിദ്രരായി കണക്കാക്കരുത് എന്ന് ചാണക്യന്‍ പറയുന്നു. വിദ്യാഭ്യാസമുള്ള ഒരാളെ ദരിദ്രനായി കണക്കാക്കി അപമാനിക്കരുത്. അറിവ് ഏറ്റവും വലിയ രത്‌നമായതിനാല്‍, അത് എല്ലായ്‌പ്പോഴും ഒരു വ്യക്തിയില്‍ നിലനില്‍ക്കുന്ന സമ്ബത്താണ്. അത്തരമൊരു വ്യക്തിക്ക് സമൂഹത്തില്‍ ബഹുമാനം മാത്രമല്ല പണത്തിനും കുറവുണ്ടാകില്ല. അതിനാല്‍ നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുക.

Sourceboldsky.com (By Rakesh M Boldsky)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക