ജനനേന്ദ്രിയത്തില്‍ കുട കുത്തിക്കയറ്റുമെന്ന് പറഞ്ഞ് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. പഞ്ചവടിപാലം കൊമ്ബൂക്കര വീട്ടില്‍ കെ ഡി ഷാജിയെ റിമാന്‍റ് ചെയ്തു. തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗള്‍ട്രി ഫാമിലെ വനിതാ ഡോക്ടറാണ് പരാതി നല്‍കിയത്. ജോലിക്കിടെയാണ് ഡോക്ടറെ ഇത്തരത്തില്‍ ഭീക്ഷണിപ്പെടുത്തിയത്.

കൃത്യമായി ജോലിചെയ്യാതിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഭീക്ഷണിക്കൊപ്പം ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഇതേതുടര്‍ന്ന് ഷാജിയെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇന്നലെ പിടികുടുകയായിരുന്നു. ഡിവൈഎസ് പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തോടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റു ചെയ്തു. സ്ത്രീകളെ അപാമാനിച്ചതിന് നേരത്തെയും ഷാജിക്കെതിരെ കേസുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക