ഭീമമായ കടബാധ്യത കാരണം രാഷ്ട്രീയം ഉപേക്ഷിച്ച്‌ പലഹാരമുണ്ടാക്കി ഉപജീവനം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്‍റും അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാനുമായിരുന്ന ബാബു ദിവാകരന്‍. 22 വര്‍ഷമാണ് പ്രതിസന്ധികളെ അതിജീവിച്ച്‌ അദ്ദേഹം ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ മുഖമായി മാറിയത്.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള കടുത്ത അവഗണനയില്‍ ഒരു പരിഭവവും പറയാതെ ജീവിത പോരാട്ട വഴിയിലാണ് ഈ യുവ നേതാവ്. ജീവിതം ഒട്ടും മധുരതരമല്ല ഈ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്. എങ്കിലും മധുരപലഹാരമുണ്ടാക്കി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള യത്നത്തിലാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാനുമായ ബാബു ദിവാകരന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയം പ്രവര്‍ത്തനം മൂലമുണ്ടായ ബാധ്യതയില്‍ സ്വന്തമായുള്ള 11 സെന്റ് ഭൂമിയും വീടും ഇതോടെ ഏതുനിമിഷവും ബാങ്ക് ജപ്തി ചെയ്യുമെന്ന അവസ്ഥയിലാണ്. കൊല്ലം എസ്‌എന്‍ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ബാബു, രണ്ടായിരത്തില്‍ നഗരസഭ 15-ാം വാര്‍ഡില്‍ നിന്ന് കന്നി അങ്കത്തില്‍ വിജയിച്ചാണ് 27-ാം വയസ്സില്‍ അടൂര്‍ നഗരസഭ ചെയര്‍മാനായത്.

സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം മുഖമുദ്രയാക്കിയ ബാബു ഉപജീവനത്തിനായി ബേക്കറികളില്‍ മധുര പലഹാരം ഉണ്ടാക്കി വില്‍ക്കുകയാണ്. ഒരു രാഷ്ട്രീയ സ്ഥാനം ലഭിച്ചാലോ അധികാരസ്ഥാനത്ത് എത്തിയാലോ സ്വത്ത് സമ്ബാദ്യം ഇരട്ടിയാകുന്ന നാട്ടിലാണ് ജനസേവത്തിലൂടെ ഒരു രാഷ്ട്രീയ നേതാവ് കടബാധ്യതയില്‍ അകപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക