ബോളിവുഡിലെ രാജാവ് ഷാരൂഖ് ഖാന്‍ ഇന്ന് 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഷാരൂഖ് ഖാന്‍ ഒരു രാജാവിന്റെ ജീവിതം നയിക്കുന്നു. ഷാരൂഖ് ഖാന്റെ ബംഗ്ലാവ് മന്നത്തിന് പുറത്ത് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ തടിച്ചുകൂടാറുണ്ട്.

2001ല്‍ ബായ് ഖോര്‍സെദ് ഭാനു സഞ്ജന ട്രസ്റ്റില്‍ നിന്ന് പാട്ടത്തിനെടുത്ത മുംബൈയിലെ മന്നത്ത് ബംഗ്ലാവിലാണ് ഷാരൂഖ് ഖാന്‍ താമസിക്കുന്നത്. ഇതിനുശേഷം അദ്ദേഹം അതിന് മന്നത്ത് എന്ന് പേരിട്ടു. ഷാരൂഖ് ഖാന്റെ ഈ ബംഗ്ലാവ് സീ ഫേസിംഗ് ആണ്ഇത് മുംബൈയിലെ ബാന്ദ്രയിലെ ബാന്‍ഡ്‌സ്റ്റാന്‍ഡിലാണ്. 6000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഈ മനോഹരമായ ബംഗ്ലാവില്‍ അഞ്ച് കിടപ്പുമുറികളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംഗ്ലാവില്‍ ഒന്നിലധികം ലിവിംഗ് ഏരിയകളുണ്ട്. തടികൊണ്ടുള്ള പടവുകളാണ് ബംഗ്ലാവില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ ലൈബ്രറി, ജിം തുടങ്ങിയ സൗകര്യങ്ങളും മന്നത്തിലുണ്ട്. ഷാരൂഖ് ഖാന്റെ ഈ ബംഗ്ലാവിന് മനോഹരമായ രൂപം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനാണ് ഏറ്റവും വലിയ പങ്ക്. ഈ ബംഗ്ലാവിന്റെ മുഴുവന്‍ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത് ഗൗരി ഖാനാണ്. ഇത് അലങ്കരിക്കാന്‍ അവര്‍ക്ക് നാല് വര്‍ഷമെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക