കൊല്ലത്ത് 214 രൂപയുടെ വൈദ്യുതി ബില്‍ തുക അടയ്ക്കാത്തതിന്‍റെ പേരില്‍ യുവ സംരഭകന് കെ.എസ്.ഇ ബിയുടെ ഷോക്ക്. മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരിയതോടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐസ് ക്രീം ഉല്‍പന്നങ്ങള്‍ നശിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം പകല്‍ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങള്‍ നശിച്ചത്.

രണ്ട് മാസം മുന്‍പാണ് ആശ്രാമത്ത് അടഞ്ഞുകിടന്നിരുന്ന കട വാടകയ്ക്ക് എടുത്ത് തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം ഐസ് ക്രീം പാര്‍ലര്‍ തുടങ്ങിയത്. ഈ കടയിലേക്കുള്ള വൈദ്യുതി രണ്ട് ദിവസം മുന്‍പ് കെ.എസ്.ഇ ബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചു. രാവിലെ 11 മണിക്ക് സ്ഥാപനത്തിലെത്തിയ ജീവനക്കാര്‍ വൈദ്യുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകിട്ടായിട്ടും കറന്‍റ് വരാതായതോടെ ഇലക്‌ട്രീഷനെ വിളിച്ച്‌ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിറ്റേന്നും ഇങ്ങനെ ഉണ്ടായതോടെ കെ.എസ്.ഇ ബി ഓഫീസിലെത്തിയപ്പോഴാണ് കുടിശികയുടെ കാര്യം അറിയുന്നത്. നിസാര കുടിശികയുടെ പേരില്‍ യുവ സംരഭകനായ തന്‍്റെ മകന് ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പിതാവ് റെന്‍ പറഞ്ഞു.സംഭവത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിക്ക് രോഹിത് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക