തിരുവനന്തപുരം: സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് ഉറച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്തയച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കോടതി കയറിയതിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിതമായുള്ള മിന്നല്‍ നീക്കം. ധനമന്ത്രിയുടെ പ്രസംഗം തന്നെ അപമാനിച്ചുവെന്നും, അദ്ദേഹത്തിലുള്ള പ്രീതി തനിക്ക് നഷ്‌ടപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്.

കത്ത് ലഭിച്ച്‌ ഉടന്‍ തന്നെ ആവശ്യം തള്ളികൊണ്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കുകയും ചെയ‌്തു. ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെയോ രാജ്ഭവനെയോ ഇകഴ്‌ത്തിക്കാട്ടിയതല്ലെന്നും, ഭരണഘടനാപരമായ ലംഘനമല്ലെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ഉള്ളത്. ആവശ്യം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.ഗവര്‍ണറുടെ പ്രതിച്ഛായയും ഗവര്‍ണര്‍ പദവിയുടെ അന്തസ് താഴ്‌ത്തുന്നതമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രദേശികവാദം ആളികത്തിക്കുന്ന.പരമാര്‍ശമാണ് നടത്തിയത്.ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഡല്‍ഹിയിലുള്ള ഗവര്‍ണറുടെ നീക്കം ഇനി എന്താകും എന്ന് കാത്തിരുന്ന് കാണണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക