അഭിനയത്തില്‍ മാത്രമല്ല ഫിറ്റ്നസിലും പുലിയാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഫുള്‍ സ്പ്ലിറ്റ് വര്‍ക്കൗട്ട് പൊസിഷനില്‍ ഇരിക്കുന്ന മഞ്ജുവിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള പ്രമുഖരാണ് മഞ്ജുവിന്‍റെ മാസ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിങ്ങള്‍ സ്ത്രീകള്‍ക്ക് ഒരു പ്രചോദനം ആണ് എന്ന് തലക്കെട്ടോടെയാണ് മന്ത്രി വി ശിവകുട്ടി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്

ഫുട്ടേജ് എന്ന സിനിമയുടെ ഫൈറ്റ് പരിശീലനത്തിനിടെ എടുത്തതാണ് മഞ്ജുവിന്‍റെ ഈ വൈറല്‍ ചിത്രം. ‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്നാണ് ചിത്രത്തിനു താഴെ മഞ്ജു കുറിച്ചത്. ആമി റിലോഡഡ്, എന്റമ്മോ പൊളി, വൗ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. ആരാധകര്‍ മഞ്ജുവിന്റെ സൂപ്പര്‍ പവര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ‘സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി’ എന്നാണ് രമേഷ് പിഷാരടി ചിത്രത്തിന് നല്‍കിയ കമന്റ്.ചിത്രം പകര്‍ത്തിയത് സിനിമ ഫോട്ടോഗ്രാഫര്‍ രാജീവന്‍ ഫ്രാന്‍സിസ് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക