ഫിസിക്കല്‍, ഫിസിയോളജിക്കല്‍, കോഗ്നിറ്റീവ് ഇല്യൂഷന്‍ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ ഉണ്ട്. ആളുകളുടെ മനസിനെ കുഴപ്പത്തിലാക്കുന്ന അല്ലെങ്കില്‍ വെല്ലുവിളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ചിത്രത്തില്‍ ഉള്ള കാര്യങ്ങള്‍ ഇല്ലാത്തതായിട്ടും ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായിട്ടും ഒക്കെ നമുക്ക് ചിലപ്പോള്‍ നമുക്ക് തോന്നാം. പലപ്പോഴും വലിയ ആവേശത്തോടെ തന്നെ നമ്മള്‍ ഇത്തരം ചിത്രങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്.

അത്തരത്തില്‍ വെല്ലുവിളി നിറഞ്ഞ ഒരു ചിത്രമാണ് ഇവിടെ കൊടുക്കുന്നത്. റെസ്റ്റോറന്റ് സീന്‍ ആണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ ഒരു പുരുഷനും സ്ത്രീയും റെസ്റ്റോറന്റില്‍ അവരുടെ ഡേറ്റിംഗ് നടത്തുന്നു. എന്നാല്‍ ബില്ലടക്കാന്‍ വെയ്റ്റര്‍ വന്നപ്പോഴാണ് തന്റെ പേഴ്‌സ് എവിടെയോ നഷ്ടപ്പെട്ടതായി ആ മനുഷ്യന് മനസ്സിലായിത്. ബില്ലുമായി നില്‍ക്കുന്ന വെയ്റ്റര്‍ അയാളെ സംശയത്തോടെ നോക്കുന്നുണ്ട്. എന്നാല്‍ റെസ്റ്റോറന്റില്‍ എവിടെയോ അയാളുടെ വാലറ്റ് മറഞ്ഞിരിപ്പുണ്ട്. ആ വാലറ്റ് കണ്ട് പിടിക്കുകയെന്നതാണ് നിങ്ങള്‍ക്കുള്ള വെല്ലുവിളി. മസ്തിഷ്ക ശക്തി പരിശോധിക്കുന്നതിനുള്ള ഒരു തന്ത്രപരമായ പസിലാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഇത് കണ്ടെത്താന്‍ കഴിയൂ എന്നാണ് അവകാശവാദം. ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഇമേജ് നിങ്ങളുടെ IQ പരിശോധിക്കുന്നതിനുള്ള മറ്റൊരു രസകരമായ മാര്‍ഗമാണ്. 11 സെക്കന്‍ഡിനുള്ളില്‍ ഇത് കണ്ടെത്തണം. ഈ ചിത്രം സൂക്ഷ്മമായി പരിശോധിക്കുക. റെസ്റ്റോറന്റിനുള്ളില്‍ മറഞ്ഞിരിക്കുന്ന വാലറ്റ് കണ്ടെത്താന്‍ ശ്രമിക്കുക. ആദ്യം നഷ്ടപ്പെട്ട വാലറ്റ് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ ചിത്രം സൂക്ഷിച്ചുനോക്കിയാല്‍, അയാളുടെ വാലറ്റ് സ്ത്രീയുടെ പിന്നില്‍ മറഞ്ഞിരിക്കുന്നതായി കാണാന്‍ സാധിക്കും. ചുവടെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ വാലറ്റ് സ്ത്രീയുടെ മുടിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക