കോ​ഴി​ക്കോ​ട്: ജില്ലയിലെ പൂ​ള​ക്ക​ട​വി​ല്‍ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസില്‍, ഭ​ര്‍​ത്താ​വിനേയും ഭര്‍തൃ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ആ​ദി​ല്‍, മാ​താ​വ് സാ​ക്കി​റ എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്.

12 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഇവര്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യത്. ഇ​ന്ന​ലെ മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റ് ക​ട​ക്കും മു​ന്‍​പ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. രാ​ത്രി ത​ന്നെ പോ​ലീ​സ് കു​ഞ്ഞി​നെ തി​രി​കെ അ​മ്മ​യെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക