ഏറെനാളത്തെ അടുപ്പത്തിനൊടുവില്‍ മരുമകനെ വിവാഹം കഴിച്ച്‌ അമ്ബത്തഞ്ചുകാരി. ഗീതാ ദേവി(55)യാണ് 45-കാരനായ സിക്കന്ദര്‍ യാദവിനെ നിയമപരമായി വിവാഹം കഴിച്ചത്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം ഈ സ്ത്രീയുടെ ഭർത്താവ് തന്നെയാണ് ചെയ്തു നല്‍കിയത്. ബിഹാറിലാണ് സംഭവം.

മകളുടെ മരണ ശേഷം മരുമകനും രണ്ടുമക്കളുടെ പിതാവുമായ സിക്കന്ദര്‍ യാദവ് ഇവർക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും തമ്മില്‍ അടുപ്പത്തിലായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മരുമകനുമായുള്ള ഭാര്യയുടെ ബന്ധം ഗീതാദേവിയുടെ ഭര്‍ത്താവായ ദിലേശ്വര്‍ ദാര്‍വേ നേരത്തെ അറിഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം നാട്ടുപഞ്ചായത്തിനെ അറിയിക്കുകയുംചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ചായത്തിന് മുന്നില്‍ ഭാര്യാമാതാവുമായി ബന്ധമുണ്ടെന്ന് സിക്കന്ദര്‍ സമ്മതിച്ചു. ഇതോടെ സിക്കന്ദറും ഗീതാദേവിയും തമ്മിലുള്ള വിവാഹം നടത്താന്‍ ദിലേശ്വറും പഞ്ചായത്തും സമ്മതം നല്‍കുകയായിരുന്നു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ദിലേശ്വറാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക