ഇഞ്ചോടിച്ച്‌ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തകര്‍പ്പന്‍ വിജയം നേടിയ മത്സരവേദിയില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യെ പിന്തുണച്ച്‌ പോസ്റ്റര്‍. ഇന്ത്യ-പാക് ട്വന്റി20 ലോകകപ്പ് മത്സരം നടന്ന മെല്‍ബണ്‍ ഗ്രൗണ്ടിലെ തിങ്ങി നിറഞ്ഞ ഗാലറിയിലാണ് ജോഡോ യാത്രയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ ഉയര്‍ത്തി ജോഡോ യാത്രക്ക് പിന്തുണ അറിയിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പദയാത്രയുടെ പോസ്റ്റര്‍ ഉയര്‍ത്തി പിടിച്ചു നില്‍കുന്നതിന്‍റെ ചിത്രം എം.കെ രാഘവന്‍ എം.പിയാണ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയെ തിരിച്ച്‌ പിടിക്കാനുള്ള പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് രാഘവന്‍ എഫ്.ബിയില്‍ കുറിച്ചു. അവസാന പന്ത് വരെയും പോരാടണം. ജയിക്കില്ലെന്ന് തോന്നുന്നിടത്ത് നിന്ന് കൂടുതല്‍ കരുത്തോടെ, സമ്മര്‍ദങ്ങളെ അതിജയിച്ച്‌ ഒടുവില്‍ വിജയതീരമണയണം. ടീം ഇന്ത്യക്കും വിരാട് കോഹ്‌ലിക്കും അഭിന്ദനങ്ങള്‍… -എം.കെ രാഘവന്‍റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ വന്‍ ജനസ്വീകാര്യത ഏറ്റുവാങ്ങിയ രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ആന്ധ്രപ്രദേശിലൂടെയാണ് ഇപ്പോള്‍ പര്യടനം നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക