മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി പാകിസ്ഥാന്‍. രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്‍ട്രോള്‍ ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി (സിസിആര്‍എ) രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറത്തിറക്കി. മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മാണം, വില്പന തുടങ്ങിയ പ്രക്രിയകള്‍ക്കും ഈ റെഗുലേറ്ററി ബോര്‍ഡിനായിരിക്കും ഉത്തരവാദിത്തം.

പതിമൂന്ന് അംഗങ്ങളാണ് റെഗുലേറ്ററി അതോറിറ്റിയിലുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, സ്വകാര്യ മേഖലകള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഈ അതോറിറ്റിയുടെ ഭാഗമാകും. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സിസിആര്‍ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച്‌ ആദ്യ നിര്‍ദേശം ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഞ്ചാവും ആഗോളവിപണിയില്‍ അതുമായി ബന്ധപ്പെട്ട മേഖലകളിലേക്കും കടന്നുചെല്ലാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വില്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച്‌ പാകിസ്ഥാന്റെ സാമ്ബത്തിക വളര്‍ച്ച വളരെ താഴ്ന്ന നിലയിലാണ്.

ഐക്യരാഷ്‌ട്ര സഭ നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ അന്താരാഷ്‌ട്ര ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറല്‍ സ്ഥാപനമുണ്ടായിരിക്കണം. വിനോദ ആവശ്യങ്ങള്‍ക്കായി നിയമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷയുണ്ട്. വന്‍തുകയായിരിക്കും പിഴയായി ഈടാക്കുക. വ്യക്തികള്‍ക്ക് ഒരു മില്ല്യണ്‍ മുതല്‍ 10 മില്ല്യണ്‍ വരെയും കമ്ബനികള്‍ക്ക് ഒരു കോടി മുതല്‍ 20 കോടി വരെയുമുള്ള പാകിസ്ഥാനി രൂപയാണ് പിഴ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക