മനസില്‍ ഒരു നോവോടെ അല്ലാതെ മലയാളികള്‍ക്ക് വിസ്മയയെന്ന പെണ്‍കുട്ടിയെ സാധിക്കില്ല. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കുകയും മാനസിക സംഘര്‍ഷം കാരണം ജീവന്‍ വെടിഞ്ഞ വിസ്മയ കേരളത്തിലെ ഒരുപാട് പെണ്‍കുട്ടികളുടെ പ്രതീകമാണ്.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ആയ ഭര്‍ത്താവ് കിരണ്‍ വിസ്മയുടെ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്ഇപ്പോള്‍ പൂജപ്പുര ജയിലില്‍ 10 വര്‍ഷത്തെ കഠിന തടവില്‍ കഴിയുകയാണ് കിരണ്‍. ഇപ്പോള്‍ വിസ്മയയുടെ സഹോദരന്‍ വിജിത്ത് പങ്കുവെച്ച്‌ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം തന്‍റെ കുടുംബത്തിലേക്ക് ഓഡി കാര്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്. വിജിത്ത് അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും ചേര്‍ന്ന് ഓടി q3 ആണ് സ്വന്തമാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീധനമായി ഒരു വെന്‍ഡോ കാറിന് വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി വേറെ കൊടുക്കാനില്ല എന്നാണ് ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മലയാളികള്‍ പറയുന്നത്. കിരണിന് വിസ്മയയുടെ വീട്ടുകാര്‍ 100 പവന്‍ സ്വര്‍ണവും ഒരേക്കര്‍ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷത്തിന്റെ കാറും ആണ് നല്‍കിയത്. എന്നാല്‍ ഈ കാര്‍ ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് ഭര്‍ത്താവ് കിരണ്‍കുമാര്‍ വിസ്മയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നത്.

ആദ്യം സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ്, ഉദ്യോഗസ്ഥനായ കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി വിസ്മയയുടെ വീട്ടിലെത്തിയത്. എന്നാല്‍ തന്റെ പ്രവാസ ജീവിതത്തിലെ സമ്ബാദ്യത്തില്‍ നിന്ന് നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറുകള്‍ക്ക് സ്ത്രീധനമായി വിസ്മയയുടെ അച്ഛന്‍ നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക