സമൂഹമാദ്ധ്യമങ്ങളില്‍ ഇന്ന് ഏറെ പ്രചാരം നേടുന്നവയാണ് ഒപ്പ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തില്‍ എത്തിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും ചില യാഥാര്‍ത്യങ്ങളെ ഒളിപ്പിച്ചാവും ഇവ നമ്മുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒരു മേശയ്‌ക്ക് അരികില്‍ ബുക്കുവായിച്ചിരിക്കുന്ന കുട്ടി. അതിനടുത്തായി വെള്ള വസ്ത്രം ധരിച്ച രണ്ട് പേര്‍. ഒരു കുട്ടിയെ തുണിയില്‍ പൊതിഞ്ഞ് മേശയില്‍ കിടത്തിയിരിക്കുന്നു. അവരെ നോക്കി നില്‍ക്കുന്ന മറ്റൊരു മനുഷ്യന്‍.ഇതാണ് ചിത്രത്തിലെ ഉള്ളടക്കം. ഈ ചിത്രം പങ്കുവച്ചവര്‍ അവകാശപ്പെടുന്നത് ചിത്രത്തില്‍ നിങ്ങള്‍ എന്താണ് ആദ്യം കാണുന്നത്. അത് നിങ്ങളുടെ ബന്ധങ്ങളിലെ സവിശേഷതകളും പോരായ്മകളും സൂചിപ്പിക്കുന്നു എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമുക്ക് അറിയാം ഒരോ ബന്ധങ്ങള്‍ക്കും ഒരു പാട് അര്‍ത്ഥതലങ്ങളുണ്ട്. വിശ്വാസമാണ് പലപ്പോഴും അവയുടെ അടിസ്ഥാന ഘടകം . സ്‌നേഹം, സത്യസന്ധത, ബഹുമാനം, ആശയ വിനിമയം ഇവയും പ്രധാനം തന്നെ. ഇവയ്‌ക്കെല്ലാം പുറമെ പലപ്പോഴും ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴ്‌ത്തുന്നത് അമിത പ്രതീക്ഷകളാണ്.

ഇവിടെ പങ്കിട്ട ചിത്രത്തെ ഉദ്ധരിച്ച്‌ അതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത് ചിത്രത്തില്‍ കാണുന്ന വസ്തു ഒരു ബന്ധത്തില്‍ നിങ്ങള്‍ എങ്ങനെയാണെന്ന് കാണിക്കുന്നു. കൂടാതെ ആ ബന്ധത്തില്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും ചിത്രം വ്യക്തമാക്കുന്നു.നിങ്ങള്‍ ഒരു പുരുഷന്റെ മുഖം കാണുകയാണെങ്കില്‍, നിങ്ങളുടെ ബന്ധം വിലമതിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ വ്യക്തിത്വത്തില്‍ നിങ്ങള്‍ ഒരു മറ സൃഷ്ടിക്കുന്നു. ആളുകള്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സ്വഭാവം മാത്രമാണ് ഇവിടെ നിങ്ങള്‍ പുറത്ത് കാണിക്കുന്നത്.

ചിത്രത്തിന്റെ വലതുവശത്ത് കോട്ട് ധരിച്ച വ്യക്തിയെ കണ്ടാല്‍ ,ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍.മേശപ്പുറത്തെ കുഞ്ഞിനെയാണ് കാണുന്നതെങ്കില്‍ , വളര്‍ന്നു വരുന്ന ബന്ധത്തില്‍ നിങ്ങള്‍ക്ക് നിസ്സഹായത അനുഭവപ്പെടും. വേഗത്തില്‍ ഉപേക്ഷിക്കുന്നതിനെ പറ്റിയോ ബന്ധം ദൃഢമാക്കുന്നതിനെ പറ്റിയോ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കില്ല.നിങ്ങളുടെ വൈകാരികാവസ്ഥയും ആവശ്യങ്ങളും നിങ്ങളുടെ പങ്കാളി പൂര്‍ണ്ണമായി മനസ്സിലാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു.

പുസ്തകം വായിക്കുന്നതാണ് കാണുന്നതെങ്കില്‍, ബന്ധത്തില്‍ ഒരു ആത്മീയത കൊണ്ടു വരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് മതങ്ങളുമായി ബന്ധപ്പെട്ടല്ല. മറിച്ച്‌ നിങ്ങളുടെ ബന്ധങ്ങളുമായി ചേര്‍ന്നിരിക്കുന്നു.വെള്ള വസ്ത്രം ധരിച്ച്‌ രണ്ട് പേരെയാണ് ആദ്യം കാണുന്നതെങ്കില്‍, നിങ്ങളുടെ ജീവിതം നിയന്ത്രണത്തിലാണ്.എന്നാല്‍ നിങ്ങളുടെ പ്രണയബന്ധത്തില്‍ ചില വെല്ലുവിളികള്‍ അനുഭവപ്പെടുന്നുണ്ട്.ചിത്രത്തിന് എന്തായാലും വലിയ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക